ധര്‍മപാലിനെ തൂക്കിക്കൊല്ലുന്നത് സ്റ്റേ ചെയ്തു

single-img
10 April 2013

dharmapal-vishvnath-dhandeപെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം പരോളിലിറങ്ങി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി ധര്‍മപാലിനെ തൂക്കിക്കൊല്ലുന്നതു മേയ് ആറുവരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ് ഇന്റര്‍നാഷണലിനുവേണ്ടി അഭിഭാഷകര്‍ നല്കിയ അപേക്ഷ പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ. മിത്തല്‍, ജി.എസ്. സന്ധ്‌വാലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു വധശിക്ഷ സ്റ്റേ ചെയ്തത്. 1991 ല്‍ സോനെപ്പട്ടില്‍ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ധര്‍മപാലിനെ കോടതി പത്തുവര്‍ഷം തടവിനു ശിക്ഷിച്ചത്. 1993ല്‍ പരോള്‍ ലഭിച്ചു പുറത്തിറങ്ങിയ പ്രതി, പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും രണ്ടു സഹോദരരെയും ഒരു സഹോദരിയെയും കൊലപ്പെടുത്തി.