മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

single-img
9 April 2013

former-british-pm-margaret-thatcher-passes-away-1365432477-7531മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. പക്ഷാഘാതമായിരുന്നു മരണകാരണം. ബ്രിട്ടീഷ് പ്രധാനമന്ത്രിപദം കൈയാളിയ ഏക വനിതയാണ് ഉരുക്കുവനിതയെന്ന ഖ്യാതി നേടിയ താച്ചര്‍ . 1979 മതല്‍ 1990 വരെ താച്ചര്‍ പ്രധാനമന്ത്രിപദം കൈയാളി.
തന്റെ യാഥാസ്ഥിതിക നിലപാടുകളില്‍ തരിമ്പും വെള്ളം ചേര്‍ക്കാത്ത കണ്‍വര്‍വേറ്റീവ് പാര്‍ട്ടി നേതാവായ താച്ചറുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. തന്റെ കടുത്ത നിലപാടുകള്‍ കാരണം പലപ്പോഴും എലിസബത്ത് രാജ്ഞിയുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു താച്ചര്‍.വലിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാണ് താച്ചറുടെ ഭരണകാലത്ത് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. ഒട്ടനവധി സര്‍ക്കാര്‍ വ്യവസായങ്ങളെ സ്വകാര്യവത്കരിച്ചു. 1982ല്‍ അര്‍ജന്റീനയുമായുണ്ടായ പ്രസിദ്ധമായ ഫോക്‌ലാന്‍ഡ് യുദ്ധവും താച്ചറായിരുന്നു നടത്തിയത്.