സംസ്ഥാനത്ത് ചൂട് കനക്കുന്നു; പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു

single-img
9 April 2013

Kollamഏപ്രില്‍ വന്നെത്തിയതോടെ സംസ്ഥാനത്ത് വേനല്‍ചൂട് കനക്കുകയാണ്. അതിനിടെ പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ രഘുനാഥ്, വര്‍ക്ക്‌ഷോപ്പ്ജീവനക്കാരന്‍ സുരേഷ് എന്നിവര്‍ക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ ആള്‍ക്കാണ് പുനലൂരില്‍ സൂര്യാഘാതമേല്‍ക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇത് ആശങ്ക പരത്തിയിട്ടുണ്ട്. ഇന്നലെ കുളത്തുപ്പുഴ മാര്‍ത്താണ്ടംകര പള്ളിക്കാനായില്‍ വീട്ടില്‍ ബോവസ് (21 )എന്നയാള്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പുനലൂര്‍. പുനലൂരിലെ കഴിഞ്ഞ ദിവസം താപനില 37 ഡിഗ്രി സെല്‍ഷസ് വരെ ഉയര്‍ന്നിരുന്നു.