മുഷറഫ് രാജ്യം വിടരുതെന്ന് സുപ്രിംകോടതി

single-img
9 April 2013

Pervez-Musharraf_2മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ട് പോകരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുഷറഫിനെതിരായ രാജ്യദ്രോഹ കേസിന്റെ വിചാരണ വേളയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.വരുന്ന മേയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് നാല് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മുഷറഫ് പാക്കിസ്ഥാനിലെത്തിയത്. നാല് നിയോജക മണ്ഡലങ്ങളില്‍ മുഷറഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.