ഇറാനില്‍ ഭൂകമ്പം; 30 പേര്‍ മരിച്ചു

single-img
9 April 2013

map_of_iranആണവനിലയം സ്ഥിതിചെയ്യുന്ന ഇറാനിലെ ബുഷേര്‍ നഗരത്തില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു. 800 പേര്‍ക്കു പരിക്കേറ്റു. ബുഷേര്‍ ആണവനിലയത്തിനു കേടുപാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ബുഷേറില്‍നിന്ന് 90കിലോമീറ്റര്‍ അകലെയുള്ള കാകി മേഖലയിലായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെഹ്‌റാനിലെ സെയ്‌സിമോളജിക്കല്‍ സെന്റര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. ഗള്‍ഫ് രാജ്യങ്ങളായ ബഹറിന്‍, കുവൈറ്റ്, ഖത്തര്‍,യുഎഇ എന്നിവിടങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. ഏതാനും കെട്ടിടങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു.