ഗണേഷ് പരസ്യമായി മാപ്പു പറഞ്ഞു

single-img
9 April 2013

Ganesh-Kumar00ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പു കരാറിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നിലാണ് ഗണേഷ് ഖേദം പ്രകടിപ്പിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമുണ്്ടായ വിഷമത്തില്‍മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യാമിനിയെക്കുറിച്ചുള്ള പറഞ്ഞ അപവാദങ്ങള്‍ തെറ്റാണെന്നു പറഞ്ഞ ഗണേഷ് അവരുടെയും മക്കളുടെയും ഭാവിയെ ഇതു ബാധിക്കരുതെന്നും അഭ്യര്‍ഥിച്ചു. വനം മാഫിയയുടെ ചട്ടുകമായി യാമിനി പ്രവര്‍ത്തിക്കുകയാണെന്നു പറഞ്ഞതു തെറ്റാണ്. കരാറിന്റെ ഭാഗമായി സ്വന്തം പേരിലുള്ള വീടും കരാറില്‍ പറഞ്ഞിരിക്കുന്ന തുകയും സ്വമനസാലെ യാമിനിക്കും മക്കള്‍ക്കുമായി നല്‍കുമെന്നും ഗണേഷ് പറഞ്ഞു. കരാര്‍ പൂര്‍ണമായി പാലിക്കുമെന്നു പറഞ്ഞ അദ്ദേഹം ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി. കരാറിന്റെ ഭാഗമായി യാമിനിക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.