മുഷാറഫിനു ചിത്രാളില്‍ മത്സരിക്കാന്‍ അനുമതി

single-img
8 April 2013

Pervez-Musharraf_2മേയ് 11നു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫ് ചിത്രാള്‍ മണ്ഡലത്തില്‍ നല്കിയ പത്രിക റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചു. കസൂര്‍, ഇസ്‌ലാമാബാദ്, കറാച്ചി എന്നിവിടങ്ങളിലും മുഷാറഫ് പത്രിക നല്‍കിയിരുന്നെങ്കിലും അവയെല്ലാം നിരാകരിക്കപ്പെട്ടു. നാലുവര്‍ഷത്തെ പ്രവാസത്തിനുശേഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നാട്ടില്‍ തിരിച്ചെത്തിയ മുഷാറഫിന് ചിത്രാളിലെ പത്രിക സ്വീകരിക്കപ്പെട്ടത് ആശ്വാസമായി. ഖൈബര്‍-പക്തൂണ്‍ഖവാ പ്രവിശ്യയിലെ ചിത്രാളില്‍ മുഷാറഫിനു ശക്തമായ ജനപിന്തുണയുണ്ട്. അദ്ദേഹം പ്രസിഡന്റായിരിക്കേ ഇവിടെ നിരവധി വികസന പദ്ധതികള്‍ തുടങ്ങിയിരുന്നു.