എസ്എഫ്‌ഐ നേതാവ് സുധിപ്‌തോ ഗുപ്തയുടെ മരണം തലയ്‌ക്കേറ്റ പരിക്കു മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

single-img
5 April 2013

*പശ്ചിമ ബംഗാളില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ നേതാവ് സുധിപ്‌തോ ഗുപ്ത കൊല്ലപ്പെട്ടതു തലയിലേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തല ശക്തമായി ഇടിച്ചതാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ ജാവേദ് ഷാമിം അറിയിച്ചു. കോളജ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധത്തിനിടെ കഴിഞ്ഞ 2നാണ് സുധിപ്‌തോ ഗുപ്ത കൊല്ലപ്പെട്ടത്. പോലീസ് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റാണ് ഗുപ്ത കൊല്ലപ്പെട്ടതെന്നും സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിപിഎം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.