പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

single-img
5 April 2013

കഴിഞ്ഞ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 108 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്. മലയാളത്തിന്റെ പ്രിയ നടന്‍ മധു പത്മശ്രീ ഏറ്റുവാങ്ങി.

രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരം നാലു പേര്‍ക്കും പത്മഭൂഷണ്‍ 24 പേര്‍ക്കും പത്മശ്രീ 80 പേര്‍ക്കുമാണ് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, ബോളിവിുഡ് നടികളായ ശ്രീദേവി, ഷര്‍മിള ടാഗോര്‍ തുടങ്ങിയവരും പുരസ്‌കാരം ഏറ്റുവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു.