റിയാദില്‍ പരിശോദനയ്ക്ക് രണ്ട് മാസത്തേയ്ക്ക് ഇളവ്

single-img
4 April 2013

റിയാദ് : സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ നടക്കുന്ന കര്‍ശന പരിശോധനയ്ക്ക് റിയാദ് മേഖലയില്‍ രണ്ട് മാസത്തേയ്ക്ക് ഇളവനുവദിച്ചു. രണ്ട് മാസത്തേയ്ക്ക് പരിശോധന മരവിപ്പിച്ചു കൊണ്ട് റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ ബിന്‍ ബന്‍ദര്‍ ഉത്തരവിറക്കി. അന്‍പതു ശതമാനം സ്വദേശികള്‍ വേണമെന്ന് നിര്‍ബന്ധമുള്ള മേഖലയിലുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുന്നത്.പത്തു ശതമാനം സ്വദേശി വത്കരണം ആവശ്യമായ സ്ഥാപനങ്ങളിലെ പരിശോധന തുടരും. അനധികൃത താമസക്കാര്‍ക്കും ബിനാമികള്‍ക്കും പരിശോധന നേരിടേണ്ടി വരും. ആകെ പതിമൂന്നു മേഖലകളുള്ള സൗദിയില്‍ റിയാദില്‍ മാത്രമാണ് നിലവില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള മേഖലകളും ഇതേ വഴി പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പതിനൊന്നു മുതല്‍ ജൂണ്‍ 9 വരെ ബാങ്ക്, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നിര്‍ത്തി വയ്ക്കും.