പ്രധാനമന്ത്രി പദം അപ്രസക്തം

single-img
4 April 2013

പ്രധാനമന്ത്രി പദത്തിലെത്തുന്നതും വിവാഹിതനാകുന്നതും തന്നെ സംബന്ധിച്ച് അപ്രസക്തമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഗാന്ധി. ‘തൊഴിലില്ലായ്മയല്ല, മികച്ച പരിശീലനത്തിന്റെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ജനങ്ങള്‍ക്ക് എങ്ങനെ ശബ്ദം നല്‍കാന്‍ കഴിയുമെന്ന ചോദ്യം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. ‘ ന്യൂഡെല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍ഡന്ട്രീസ് കോണ്‍ഫെഡറേഷന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്. ഇന്ത്യയില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പ്രധാനമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയില്ല. അദേഹം പറഞ്ഞു. 

സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് സ്ത്രീകളെയും ദളിതരെയും കൊണ്ടു വരണം. അത്തരം വിഭാഗങ്ങളെ മറന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അപകടകരമാണ്. സാമ്പത്തികമായ വളര്‍ച്ചയും തൊഴില്‍ വര്‍ധനവും ഇന്ത്യയിലുണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.