ഗണേഷിനെ ചോദ്യം ചെയ്യാന്‍ സ്പീക്കര്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി

single-img
4 April 2013

00ganeshപീഡനമാരോപിച്ച് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ഗണേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതറിയിച്ചുകൊണ്്ട് ക്രൈംബ്രാഞ്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന് കത്തു നല്‍കി. നിയമസഭാംഗമായതിനാല്‍ സ്പീക്കറുടെ അനുമതിയോടു കൂടി മാത്രമേ ക്രൈംബ്രാഞ്ചിന് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ കഴിയൂ. 16 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നു കാട്ടിയാണ് ഭാര്യ യാമിനി പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഇന്നലെയും ഇന്നുമായി ക്രൈംബ്രാഞ്ച് യാമിനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.