പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് നാട്ടിലെത്താന്‍ സഹായവുമായി എംബസി

single-img
3 April 2013

സൗദി അറേബ്യയില്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ അകപ്പെട്ടിരിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി വഴി സഹായമെത്തിക്കും. നാട്ടിലെത്താനായി എംബസിയില്‍ എക്‌സിറ്റ് പാസിന് അപേക്ഷിക്കാനെത്തുന്നവര്‍ക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാസ്‌പോര്‍ട്ടോ മറ്റു രേഖകളെ ഇല്ലാതെ എക്‌സിറ്റ് പാസിനു അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് വിവരം നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. ഇരുപത്തിനാലു മണിക്കൂറിനകം വിവരങ്ങള്‍ കണ്ടെത്താനാണ് നിര്‍ദ്ദേശം.