ഗണേഷ്-യാമിനി പ്രശ്‌നത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: മുഖ്യമന്ത്രി

single-img
2 April 2013

Oommen_Chandy_(cropped)ഗണേഷ്- യാമിനി വിഷയത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍പ് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഉമ്മന്‍ ചാണ്്ടി നിയമസഭയില്‍ വ്യക്തമാക്കി. മാര്‍ച്ച് ആറിന് യാമിനി ആദ്യമെത്തിയപ്പോള്‍ വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. മിതത്വത്തിന്റെ പാതയാണ് സ്വീകരിച്ചത്. കുടുംബപ്രശ്‌നം കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഇതു കൈകാര്യം ചെയ്തത്. അവര്‍ക്കും അക്കാര്യം സമ്മതമായിരുന്നു. അതല്ലാതെ പരാതി എഴുതി നല്‍കിയിരുന്നില്ല. തുടര്‍ന്നു സഹപ്രവര്‍ത്തകരില്‍ ചിലരുടെ സഹായത്തോടെ നടത്തിയ അനുരഞ്ജന നീക്കം ഏകദേശം വിജയത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ കരാറിലെ ഒരു ഭാഗത്തെച്ചൊല്ലിയുണ്്ടായ തര്‍ക്കംമൂലം പ്രശ്‌നങ്ങള്‍ കൈവിട്ടുപോയി. ഇതിനു കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നലെ യാമിനി തങ്കച്ചി പരാതിയുമായി എത്തിയപ്പോള്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉമ്മന്‍ ചാണ്്ടി നിയമസഭയില്‍ പറഞ്ഞു.