മന്ത്രി ഗണേഷ്‌കുമാര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു

single-img
1 April 2013

yaminiസംസ്ഥാന ഭരണകൂടത്തെതന്നെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ്‌കുമാര്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം കുടുംബകോടതിയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ രാംകുമാര്‍, അബ്ദുള്‍ കരീം എന്നിവര്‍ വഴിയാണ് ഗണേഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ജൂണ്‍ 29 ന് ഹര്‍ജി പരിഗണിക്കും. ഗണേഷുമൊന്നിച്ച് ജീവിക്കാനാകില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഗണേഷിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യാമിനി സമീപിച്ചിരുന്നു.