എം.വി രാഘവനെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു

single-img
1 April 2013

2008060854080401കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എം.വി രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നും രോഗവിവരങ്ങളാണ് അന്വേഷിച്ചതെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണിയിലേക്ക് വരാന്‍ തയാറാണെന്ന എംവിആറിന്റെ പ്രസ്താവനയുമായി സന്ദര്‍ശനത്തിന് ബന്ധമുണ്‌ടോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും അദ്ദേഹവുമായി ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. രാവിലെ 9.30 നായിരുന്നു പിണറായി എം.വി രാഘവന്റെ വീട്ടിലെത്തിയത്. 10 മിനിറ്റോളം അദ്ദേഹം എംവിആറുമായി കൂടിക്കാഴ്ച നടത്തി. 1986 ന് ശേഷം ആദ്യമായിട്ടാണ് പിണറായിയും എംവി രാഘവനും കൂടിക്കാഴ്ച നടത്തുന്നത്.