മുഷാറഫ് പാക്കിസ്ഥാന്‍ വിടുന്നതിനു നിരോധനം

single-img
1 April 2013

Pervez-Musharraf_2കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം വാങ്ങി പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് രാജ്യം വിടുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. മുഷാറഫിന്റെ വിദേശയാത്ര തടയാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഷാറഫിനെതിരേയുള്ള കേസുകള്‍ കേള്‍ക്കുന്ന കോടതിയുടെ അനുമതി കൂടാതെ രാജ്യം വിടരുതെന്ന് നേരത്തെ സിന്ധ് ഹൈക്കോടതിയും അദ്ദേഹത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി 21 ദിവസത്തേക്കു നീട്ടുകയും ചെയ്തു. നാലുവര്‍ഷമായി ബ്രിട്ടനിലും ദുബായിയിലും പ്രവാസജീവിതം നയിച്ചുവന്ന മുഷാറഫ് ഒരാഴ്ചമുമ്പാണ് കോടതിവിധിയുടെ ബലത്തില്‍ കറാച്ചിയിലെത്തിയത്.