മന്ത്രി ഗണേഷ്‌കുമാറിനെ പുറത്താക്കണം; കേരള കോണ്‍ഗ്രസ്-ബി ഒരുങ്ങിത്തന്നെ

single-img
1 April 2013

Ganesh-Kumar00ജയിപ്പിച്ചപാര്‍ട്ടിയേയും മന്ത്രിസ്ഥാനം നല്‍കിയ യു.ഡി.എഫിനെയും അനുസരിക്കാത്ത മന്ത്രി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാക്കളുടെ ശക്തമായ ആവശ്യം. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും തങ്ങളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പ്രവര്‍ത്തിക്കാതെ മന്ത്രി ഇപ്പോഴും ധിക്കാരപൂര്‍വം മുന്നോട്ടു പോകുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി തയാറാകുന്നില്ല. രണ്ടിന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മന്ത്രിയെ മാറ്റണമെന്ന് ശക്തമായി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഗണേഷ്‌കുമാറിന് എതിരായ ആരോപണം തെറ്റാണെങ്കില്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിയെ കണെ്ടതെന്ന് മന്ത്രി തന്നെ പരസ്യമായി വ്യക്തമാക്കണം. ഈ വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.