അര്‍ബുദമരുന്നിന് പേറ്റന്റ്: മരുന്നുകമ്പനിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
1 April 2013

shutterstock_104778212അര്‍ബുദരോഗത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലീവിക് എന്ന മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് മരുന്നു നിര്‍മാണ ഭീമന്‍മാരായ നൊവാട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പിഴയോടുകൂടി തള്ളി. രക്താര്‍ബുദത്തിനും കുടലിലെ കാന്‍സറിനും ഉപയോഗിക്കുന്ന മരുന്നാണ് ഗ്ലീവിക്. മെഡിക്കല്‍ ഗവേഷണ രംഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നും ഈ നിക്ഷേപം പാഴായി പോകാന്‍ അനുവദിക്കരുതെന്നും ആയിരുന്നു കമ്പനിയുടെ പ്രധാനവാദം. രണ്ടര മാസത്തോളം വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജനാ പ്രകാശ് ദേശായിയുമാണ് കേസ് പരിഗണിച്ചത്. ഗ്ലീവിക്കിന്റെ പേറ്റന്റിനായി 2006 ല്‍ കമ്പനി പേറ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.