ആദ്യം ബിജെപി പാസാകേണ്ടത് കര്‍ണാടകയിലെ പരീക്ഷയെന്ന് കോണ്‍ഗ്രസ്
1 April 2013
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ആദ്യം പാസാകേണ്ടത് കര്‍ണാടകയിലെ പരീക്ഷയെന്ന് കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ അകലെയാണെന്നും കോണ്‍ഗ്രസ് വക്താവ് റാഷിദ് ആല്‍വി പറഞ്ഞു. ബിജെപി ദേശീയ നേതൃത്വത്തിലെ പൊളിച്ചെഴുത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റാഷിദ് ആല്‍വി. ബിജെപി ഭരണത്തിലിരിക്കുന്ന കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിനാണ്. ഈ സാഹചര്യത്തിലാണ് റാഷിദ് ആല്‍വിയുടെ അഭിപ്രായപ്രകടനം. ദേശീയ നേതൃത്വത്തിലെ പൊളിച്ചെഴുത്ത് ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.