നിരാഹാരമനുഷ്ഠിക്കുന്ന കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി വഷളായി

single-img
29 March 2013

Arvind Kejriwalരാജ്യ തലസ്ഥാനത്തെ ജല, വൈദ്യുത നിരക്കുകള്‍ ഉയര്‍ത്തിയതിനെതിരേ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഏഴാം ദിനത്തിലേക്ക് കടന്നു. പ്രമേഹരോഗി കൂടിയായ കെജ്‌രിവാളിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിട്ടുണ്ട്.  പ്രതിഷേധത്തിന്റെ ഭാഗമായി പുതുക്കിയ ജല, വൈദ്യുത ബില്ലുകള്‍ അടയ്ക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുടെ എണ്ണം 2.9 ലക്ഷം കവിഞ്ഞതായും ഈ കത്തുകള്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ആം ആദ്മി പാര്‍ട്ടി നേതൃത്വം അറിയിച്ചു.