പൊതുപരിപാടിയില്‍ നിന്നും മന്ത്രി ജയലക്ഷ്മിയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം

single-img
29 March 2013

pk-jayalakshmi1വയനാട്ടില്‍ മന്ത്രി പി.കെ. ജയലക്ഷിമിയെ പൊതുപരിപാടിയില്‍നിന്നും ഒഴിവാക്കിയതില്‍ ജില്ലയില്‍ വ്യാപ ക പ്രതിഷേധം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ജില്ലയ്ക്ക് അനുവദിച്ച കോടതിയുടെ ഉദ്ഘാടനപരിപാടിയില്‍ നിന്ന് ജില്ലയിലെ പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള മന്ത്രി പി.കെ. ജയലക്ഷ്മിയെ ഒഴിവാക്കണമെന്ന നിര്‍ദേശം തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എം.ഐ ഷാനവാസ് എംപി പറഞ്ഞു. കോടതി സമുച്ചയം മാനന്തവാടില്‍ സ്ഥാപിക്കുന്നതിന് മുന്‍ കൈ എടുത്ത ആളാണ് അവഗനനയ്ക്ക് ഇരയായത് എന്നതും ലജാകരമാണ്. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മുഖ്യധാരയിലേക്ക് വന്ന ജയലക്ഷ്മിയെ ബാലിശമായ കേസിന്റെ പേര് പറഞ്ഞ് ചടങ്ങില്‍ നിന്ന് ഒഴികാക്കിയതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. രാജ്യത്ത് എത്രയോ മന്ത്രിമാരും ജനപ്രതിനിധികളും പല കേസുകളിലും ആരോപണവിധേയരായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.