ബാലകൃഷ്ണപിള്ള-ഗണേഷ് തര്‍ക്കം; രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമെന്ന് പി.പി തങ്കച്ചന്‍

single-img
29 March 2013

pilla-ganeshയു.ഡി.എഫിന് തലവേദനയായി മാറിയ ആര്‍. ബാലകൃഷ്ണപിളളയും മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. രാവിലെ ആലുവ ഗസ്റ്റ് ഗൗസില്‍ ഗണേഷുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരുടെയും വിശദീകരണം കേട്ടതായും ഇരുവരും തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചതായും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ ഉടനെ തീരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാറും പ്രതികിച്ചു. തന്നെ അയോഗ്യനാക്കുമെന്ന് പറയുന്നത് നിയമം പോലെയേ നടക്കൂ. രാജ്യത്ത് അതിനു നിയമങ്ങളുണ്ടല്ലോയെന്നും ഗണേഷ് പറഞ്ഞു.