ഇറ്റലിക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണം: നാവികരുടെ സന്ദേശം

single-img
28 March 2013

Salvatore Girone, Massimiliano Latorreഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സി രാജിയിലെത്തിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാവികര്‍ ഇ- മെയില്‍ അയച്ചു. തങ്ങളെ തിരിച്ചയച്ചതിന്റെ പേരില്‍ പരസ്പരം പഴിചാരിയിട്ടു കാര്യമില്ല. ഇപ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ്. ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എങ്ങുമെത്തുകയില്ല. സ്പര്‍ധയല്ല തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പരസ്പരം കൈകോര്‍ത്ത് ഈ ദുരന്തത്തിനു പരിഹാരം ആലോചിക്കുകയാണ് വേണ്ടതെന്നും ഇ മെയിലില്‍ പറയുന്നു. ഇതിനു വിരുദ്ധമായ രാഷ്്ട്രീയ പാര്‍ട്ടികളുടെ നിലപാട് ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. നാവികരെ ഇന്ത്യയിലേക്കു തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സി ചൊവ്വാഴ്ചയാണ് രാജിവച്ചത്.