നെല്ലു കയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു

single-img
28 March 2013

Vallamസിവില്‍ സപ്ലൈസ് സംഭരിച്ച് ലോറിയില്‍ കയറ്റാനായി തോട്ടില്‍ കെട്ടിയിട്ടിരുന്ന നെല്ലുകയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു. കാവാലം കൃഷ്ണപുരം തോട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വെളിയനാട് പടിഞ്ഞാറെ വെളിശ്രാക്കാ പാടത്തുനിന്നും സംഭരിച്ച നെല്ല് ലോറിയില്‍ കയറ്റാനായി കാവാലം കൃഷ്ണപുരം തോട്ടില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വേലിയിറക്കത്തെത്തുടര്‍ന്ന് തോട്ടില്‍ കെട്ടിയിട്ടിരുന്ന വള്ളം കരയ്ക്കുറച്ചതിനെത്തുടര്‍ന്ന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. സമീപത്തെ പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങിയവരാണ് നെല്ലും വള്ളവും മുങ്ങിയത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് നനഞ്ഞനെല്ല് കരയ്ക്കുകയറ്റി.