വയനാട്ടില്‍ രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച്‌ഐവി

single-img
27 March 2013

wayanaduവയനാട്ടില്‍ ചികിത്സയ്ക്കായി രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് കുട്ടിയുടെ ശരീരത്തില്‍ രക്തം കയറ്റിയിരുന്നത്. ഇതിനിടെയിലാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം. കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനെയും അമ്മയെയും പരിശോധിച്ചെങ്കിലും ഇവര്‍ക്ക് എച്ച്‌ഐവി ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന നിഗമനത്തിലെത്തിയത്. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.