ഐസ്‌ക്രീം കേസ് അട്ടിമറിക്കേസില്‍ വി.എസിന്റെ ഹര്‍ജി മാറ്റി

single-img
25 March 2013

V. S. Achuthanandan - 8പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഐസ്‌ക്രീം അട്ടിമറിക്കേസില്‍ നല്‍കിയ ഹര്‍ജി മേയ് 24-ലേക്ക് മാറ്റി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിന്റെ രേഖകള്‍ ലഭ്യമാകണമെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ വി.എസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസിലെ അന്വേഷണം തുടരനാവില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. കോടതിയെ സമീപിച്ചത്.