വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍: തീരുമാനം കോടതി അംഗീകരിച്ചേക്കും- കേന്ദ്ര മന്ത്രി മൊയ്‌ലി

single-img
25 March 2013

veerappa_moily_667x500വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സബ്‌സിഡി നിര്‍ത്തലാക്കിയതു മൂലമുണ്ടായ അധിക ബാധ്യത നികത്താന്‍ സംസ്ഥാനങ്ങള്‍ തന്നെ വഴി കണെ്ടത്തണം. എപ്പോഴും മറ്റുള്ളവര്‍ സഹായിക്കുമെന്നു കരുതുന്നത് ശരിയല്ലെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.