കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ജവാന്‍ മരിച്ചു

single-img
22 March 2013

kashmirmspകാശ്മീരില്‍ ബിഎസ്എഫ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ജവാന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചനപോര പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബിഎസ്എഫിന്റെ എട്ടാം ബറ്റാലിയനെതിരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ മേഖലയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13-ന് ശ്രീനഗറിനടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിനു നേരേ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ചു സിആര്‍പിഎഫ് ജവാന്മാരും പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.