മുഖ്യമന്ത്രി വയനാട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

single-img
21 March 2013

Kerala Chief Minister Oommen Chandy meet E. Ahmedഇക്കൊല്ലം വരള്‍ച്ചമൂലം വ്യാപകമായ കൃഷിനാശമുണ്ടായ വയനാട് ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏപ്രില്‍ ആറിനു സന്ദര്‍ശം നടത്തും. നിയമസഭയില്‍ ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചതാണിത്. സന്ദര്‍ശനത്തിനുശേഷം കൂടുതല്‍ ധനസഹായ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിക്കും. വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുള്ളത്. വയനാട് ജില്ലയില്‍ ഇക്കുറി കേന്ദ്രസംഘം സന്ദര്‍ശിക്കാത്തതു മാസങ്ങള്‍ക്കുമുമ്പ് എത്തിയ കേന്ദ്രസംഘം അവിടെ സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തിയതിനാലാണ്.