കര്‍ണാടക തെരഞ്ഞെടുപ്പ് മേയ് അഞ്ചിന്

single-img
21 March 2013

karnataka-map evarthaകര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മേയ് അഞ്ചിനു നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. മേയ് എട്ടിനു വോട്ടെണ്ണും. ഏപ്രില്‍ പത്ത് മുതല്‍ 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ പത്തിനു പുറപ്പെടുവിക്കും. 18 നു സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20. പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. 4.18 കോടി ജനങ്ങള്‍ക്കു വേണ്ടി 50,446 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വി.എസ്. സമ്പത്ത് വ്യക്തമാക്കി.