ബജറ്റില്‍ അവഗണിച്ചു ; മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ പ്രസംഗിക്കില്ല

single-img
18 March 2013

സംസ്ഥാന ബജറ്റില്‍ തങ്ങളുടെ മണ്ഡലങ്ങളെ തഴഞ്ഞുവെന്നാരോപിച്ച് മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ പ്രസംഗിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, എം.പി.വിന്‍സന്റ്, മുസ്ലീം ലീഗ് എംഎല്‍എ കെ.എം.ഷാജി എന്നിവരാണ് ബജറ്റ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം മൂന്നു പേരും നിയമസഭാകക്ഷി നേതൃത്വത്തെ അറിയിച്ചു.

ബജറ്റിന്റെ പൊതു കാഴ്ചപ്പാടിനോട് യോജിക്കുന്ന നിലപാടാണുള്ളതെങ്കിലും തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാതിരുന്നതാണ് എംഎല്‍എമാരുടെ പ്രതിഷേധത്തിനു കാരണമായത്.
ഹൈബി ഈഡന്റെ മണ്ഡലമായ എറണാകുളത്ത് ബ്രോഡ്‌വേ പൈതൃക രീതിയില്‍ സംരക്ഷിക്കുന്നിതും മാര്‍ക്കറ്റ് നവീകരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായം ആവശ്യമായി വന്നതിനെത്തുടര്‍ന്ന ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനുവദിക്കപ്പെട്ടില്ല. മറ്റ് രണ്ട് പേര്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടായത്.