സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റുസ്ഥാനത്തു 15 വര്‍ഷം പൂര്‍ത്തിയാക്കി

single-img
15 March 2013

sonia-gandhi127 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധി ഇന്നലെ 15 വര്‍ഷം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് പ്രസിഡന്റുസ്ഥാനം എളുപ്പമുള്ള ജോലിയല്ലെന്നും നേതാക്കളുടെയും സാധാരണ പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണകൊണ്ടാണ് അധ്യക്ഷസ്ഥാനം വഹിക്കാന്‍ സഹായിച്ചതെന്നും അനുമോദനവുമായി തന്റെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളോടു സോണിയ പറഞ്ഞു. ഏറ്റവും അധികം കാലം കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനം വഹിച്ചയാളാണു സോണിയ. ഈ സ്ഥാനത്ത് സോണിയയ്ക്കു നാലാം ടേമാണ്. 2015 വരെ സ്ഥാനത്തു തുടരാം. നേരത്തേ സംഘടനാ തെരഞ്ഞെടുപ്പ് മൂന്നു വര്‍ഷം കൂടുമ്പോഴായിരുന്നു. ഇപ്പോഴത് അഞ്ചുവര്‍ഷമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെ ത്തുടര്‍ന്ന് സീതാറാം കേസരിക്കു പകരം 1998 മാര്‍ച്ച് 14നാണു സോണിയ അധ്യക്ഷസ്ഥാനമേറ്റത്.