കാഷ്മീരിലെ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍: ഷിന്‍ഡെ

single-img
15 March 2013

Sushil-Kumar-Shindeശ്രീനഗറി ലെ സിആര്‍പിഎഫ് ക്യാമ്പിനു നേരേയുണ്ടായ ചാവേര്‍ അക്രമത്തിനു പിന്നില്‍ പാക്കിസ്ഥാനെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡയറിയില്‍ നിന്നും പാക്കിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകള്‍ കണെ്ടത്തിയതായും ഇവര്‍ പാക്കിസ്ഥാന്‍ വംശജരാണെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഷിന്‍ഡെ അറിയിച്ചു. എന്നാല്‍, ആക്രമ ണ ത്തില്‍ പങ്കെടുത്തവര്‍ പാക്കിസ്ഥാന്‍ വംശജരാണെന്നു താന്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടില്ലെന്നും വിദേശ വംശജരാണെന്നാണു വ്യക്തമാക്കിയതെന്നും രാജ്യസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.