ഹൂ വിടപറഞ്ഞു; ഇനി ചിന്‍പിംഗിന് നയിക്കും

single-img
15 March 2013

chinaഹൂ ജിന്റാവോയുടെ പിന്‍ഗാമിയായി ഷി ചിന്‍പിംഗ് ചൈനീസ് പ്രസിഡന്റായി ഇന്നലെ അധികാരമേറ്റു. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സൈനിക കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികളുമുള്ള ചിന്‍പിംഗാണ് ഇനി ചൈനയിലെ ഏറ്റവും ശക്തനായ നേതാവ്. മൂവായിരത്തോളം അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ്( പാര്‍ലമെന്റ്) ചിന്‍പിംഗിനെ പ്രസിഡന്റും സൈനിക കമ്മീഷന്‍ ചെയര്‍മാനുമായി തെരഞ്ഞെടുത്തത്. ചിന്‍പിംഗ് മാത്രമേ സ്ഥാനാര്‍ഥിയായുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് 2952 പേരുടെ പിന്തുണ കിട്ടി. ഒരാള്‍ എതിര്‍ത്തു. മൂന്നുപേര്‍ വിട്ടുനിന്നു.