ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 25 മരണം

single-img
15 March 2013

map_of_iraqബാഗ്ദാദില്‍ ഇന്നലെ നടന്ന സ്‌ഫോടനങ്ങളില്‍ മൂന്നു തീവ്രവാദികള്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. 55പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ സുരക്ഷാസൈനികരാണ്. ഷിയാ സര്‍ക്കാരിനെതിരേ പോരാടുന്ന സുന്നി തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. വിദേശ എംബസികള്‍ സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണിനു സമീപം സ്‌ഫോടനമുണ്ടായി. നീതിന്യായ മന്ത്രാലയം സ്ഥിതിചെയ്യുന്ന മന്ദിരത്തിനു സമീപം രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി. തീവ്രവാദികളും സുരക്ഷാ സൈനികരും തമ്മില്‍ വെടിവയ്പും നടന്നു.