ഹെലികോപ്റ്റര്‍ ഇടപാട്: ത്യാഗി ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ സിബിഐ കേസെടുത്തു

single-img
14 March 2013

tyagi_350_0302130900143600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ സിബിഐ കേസെടുത്തു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത മുന്‍ കേന്ദ്രമന്ത്രി സന്തോഷ് ബഗ്രോദിയയുടെ സഹോദരന്‍ സതീഷ്, ഐഡിഎസ് ഇന്‍ഫോടെക് മാനേജിംഗ് ഡയറക്ടര്‍ പ്രതാപ് അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതി രേയാണു കേസെടുത്തത്. കരാര്‍ നേടിക്കൊടുക്കാന്‍ ഹെലികോപ്റ്ററിന്റെ പറക്കല്‍ഉയരം 18,000 അടിയില്‍നിന്നു 15,000 അടിയിലേക്കു താഴ്ത്താന്‍ മുന്‍ വ്യോമസേനാ മേധാവി ത്യാഗി ഇടപെട്ടെന്നാണ് ആരോപണം ത്യാഗിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ ഇടനിലക്കാരായ ഹാഷ്‌കെയും ജറോസയും ഇടപാട് ഉറപ്പിക്കാനായി 72 ലക്ഷം രൂപ ത്യാഗിയുടെ ബന്ധുക്കള്‍ക്കു നല്കിയതായും ആരോപണമുണ്ട്.