സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പ്രായപരിധി പതിനാറാക്കി

single-img
14 March 2013

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പതിനെട്ടില്‍ നിന്നും പതിനാറാക്കി കേന്ദ്രമന്ത്രിസഭാ ഉപസമിതി ചുരുക്കി. ധനമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. നേരത്തെ ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി കേന്ദ്ര സര്‍ക്കാര്‍ 18 ആക്കിയിരുന്നു. ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്ന ബില്ലിന് അന്തിമ രൂപമായി. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും ഒളിഞ്ഞുനോട്ടവും ജാമ്യമില്ലാത്ത കുറ്റമാണ്. തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കുന്ന വ്യവസ്ഥ ഉപേക്ഷിച്ചു. ഉപസമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.