എന്‍ഡോസള്‍ഫാന്‍; മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല: ഡിവൈഎഫ്‌ഐ

single-img
14 March 2013

rajesh11കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു മന്ത്രിയെ പോലും ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എ. എന്‍ഡോസള്‍ഫാന്‍ ഇരകളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാജേഷ്.

കര്‍ണാടക പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചാലും ജില്ലാ അതിര്‍ത്തിയായ കാലിക്കടവിനിപ്പുറം മന്ത്രിമാരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിനുവേണ്ടി ജീവന്‍തന്നെ ബലികഴിക്കാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരുക്കമാണ്. ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുമെന്നും രാജേഷ് പറഞ്ഞു.