പെരുമാറ്റത്തിന്റെ കാര്യത്തില്‍ പി.സി. ജോര്‍ജ് കവലച്ചട്ടമ്പിയെപ്പോലെ: പന്ന്യന്‍

single-img
14 March 2013

PANNYAN RAVEENDRAN M.Pപക്ഷാഭേദമില്ലാതെ സകലരേയും തെറിവിളിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പെരുമാറ്റം കവലച്ചട്ടമ്പിയെപ്പോലെയാണെന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്നു അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരള ജനത ഒരിക്കലും വിസ്മരിക്കാത്ത ജനകീയ നേതാവായിരുന്ന ടി.വി. തോമസിനെക്കുറിച്ചു നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ജോര്‍ജ് മാപ്പുപറയണം. ചീഫ് വിപ്പ് സ്ഥാനത്തിരുന്നുകൊണ്ടു കേരളത്തിന്റെ ഉന്നതനേതാക്കള്‍ക്കെതിരെ നടത്തുന്ന അസഭ്യവര്‍ഷത്തിനു മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും പന്ന്യന്‍ ചോദിച്ചു.