കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച മലയാളി നാവികര്‍ ഒമാനിലെത്തി

single-img
14 March 2013

map-omanസൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച എംവി റോയല്‍ ഗ്രേസ് കപ്പലിലെ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെയുള്ള 17 ഇന്ത്യന്‍ നാവികര്‍ ഇന്നലെ ഒമാനിലെത്തി. ബ്രദര്‍ ഷിപ്പിംഗ് കമ്പനി ഇടപെട്ടതിനെത്തുടര്‍ന്നു കപ്പലിന് ഇന്നലെ സലാല തുറമുഖത്തു നങ്കൂരമിടാന്‍ കഴിഞ്ഞു. ബുധനാഴ്ച രാവിലെ സലാല തുറമുഖത്തിനു സമീപം എത്തിയ കപ്പലിനു മണിക്കൂറുകളോളം തുറമുഖത്തിനു പുറത്തുകിടക്കേണ്ടിവന്നു. ഒരു വര്‍ഷത്തെ ശമ്പളക്കുടിശിക കിട്ടാതെ കപ്പലില്‍നിന്നു പുറത്തിറങ്ങില്ലെന്നു നാവികര്‍ കമ്പനി അധികൃതരെ അറിയിച്ചു.