ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കുമെന്ന് സൂചന

single-img
13 March 2013

shamseddin20120520000942340കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കു തിരിച്ചയയ്ക്കില്ലെന്ന ഇറ്റാലിയുടെ നിലപാടിനെതിരേ ഇന്ത്യ കടുത്ത നടപടിക്ക് തയാറെടുക്കുന്നു. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നേക്കുമെന്നാണ് സൂചന. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നാവികരെ രാജ്യത്തെ വോട്ടെടുപ്പിന് ശേഷം തിരികെ എത്തിക്കാമെന്ന് ഇറ്റാലിയന്‍ അംബാസഡറാണ് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് അംബാസഡര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. നാവികര്‍ മടങ്ങിയെത്താന്‍ സുപ്രീംകോടതി അനുവദിച്ച നാലാഴ്ചത്തെ സമയം 23 നാണ് അവസാനിക്കുന്നത്. ഇതിനുശേഷം കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നാല്‍ മതിയെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നിലപാട്.