മണ്ഡേലയ്ക്ക് ഓര്‍മശക്തി കുറഞ്ഞു

single-img
12 March 2013

Nelson-Mandela-MAI_1459587aദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ഡേലയുടെ ഓര്‍മശക്തി കുറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോര്‍ജ് ബയോസ് പറഞ്ഞു. വര്‍ണവിവേചന സമരകാലത്ത് തന്റെകൂടെ പ്രവര്‍ത്തിച്ചിരുന്നവ ചില നേതാക്കള്‍ മരിച്ചുപോയ കാര്യം 94കാരനായ മണ്ഡേല പലപ്പോഴും വിസ്മരിക്കുകയാണ്. 1960കളില്‍ മണ്ഡേലയ്‌ക്കെതിരേ വര്‍ണവിവേചന ഭരണകൂടം കൊണ്ടുവന്ന രാജ്യദ്രോഹക്കേസില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരായത് ബയോസായിരുന്നു.ഇതിനിടെ, വൈദ്യപരിശോ ധനയ്ക്കായി ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മണ്ഡേല ആശുപത്രിവിട്ടു.