ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം ഉത്തരകൊറിയ വിച്ഛേദിച്ചു

single-img
12 March 2013

Koreaദക്ഷിണകൊറിയയും യുഎസും സംയുക്തമായി സൈനികാഭ്യാസം ആരംഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം ഉത്തരകൊറിയ വിച്ഛേദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇതോടെ വര്‍ധിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ലാത്തതിനാല്‍ റെഡ്‌ക്രോസിന്റെ ഹോട്ട്‌ലൈനാണ് അടിയന്തര സാഹചര്യങ്ങളില്‍ പരസ്പരം ബന്ധപ്പെടാന്‍ ഉപയോഗിച്ചുവന്നിരുന്നത്. ഇന്നലെ രാവിലെ ഒമ്പതിനു വിളിച്ചിട്ട് ഉത്തരകൊറിയന്‍ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്ന് ദക്ഷിണകൊറിയയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.ദക്ഷിണ- ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ പാമുജോനില്‍ യുഎന്‍ സൈനികരുമായി ബന്ധം പുലര്‍ത്തുന്നതിനു സ്ഥാപിച്ചിട്ടുള്ള ഹോട്ട്‌ലൈനും റദ്ദാക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിട്ടുണ്ട്.