രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൗറീഷ്യസിലേക്ക്

single-img
11 March 2013

pranab-mukherjee2012രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച മൗറീഷ്യസിലെത്തും. മൗറീഷ്യസ് ദേശീയദിനത്തില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. സന്ദര്‍ശനത്തോടെ ഇന്ത്യയും മൗറീഷ്യസും തമ്മില്‍ ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്കു കളമൊരുങ്ങും. ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരമായും പൈതൃകപരമായും വളരെയേറെ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. മൗറീഷ്യസുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. കാരണം, അവിടുത്തെ 70 ശതമാനം ജനങ്ങളും ഇന്ത്യന്‍ വംശജരാണ്. തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രപതി മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ്, പ്രധാനമന്ത്രി നവീന്‍ സി. രാംഗൂലം, സ്പീക്കര്‍ അബ്ദുള്‍ റസാഖ് പീരൂ, ചീഫ് ജസ്റ്റിസ് വൈ.കെ.ജെ. യുംഗ് സിക് യുവെന്‍, പ്രതിപക്ഷനേതാവ് പോള്‍ ബെരെംഗര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.