സേവാഗിനെ ഒഴിവാക്കിയതിന് പിന്നില്‍ ധോണി: ഗാംഗുലി

single-img
11 March 2013

ganguly_vidഓസ്‌ട്രേലിയ്‌ക്കെതിരായ അവസാന രണ്ടു ടെസ്റ്റില്‍ നിന്നുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ ഒഴിവാക്കിയതിന് പിന്നില്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടീം സെലക്ഷന്റെ കാര്യത്തില്‍ ധോണിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന കരുതാനാവില്ല. സേവാഗിനെ ഒഴിവാക്കിയ നടപടി ആശ്ചര്യപ്പെടുത്തിയെന്നും ഗാംഗുലി പറഞ്ഞു. ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സേവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.