മദനിയ്‌ക്കൊപ്പം പിണറായി വേദി പങ്കിട്ടതില്‍ തെറ്റില്ല

single-img
10 March 2013

പിഡിപി നേതാവ്‌ അബ്ദുള്‍ മാസര്‍ മദനിയുടെ മകളുടെ വിവാഹ ചടങ്ങില്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാന്ദന്‍. രാഷ്ട്രീയ യോഗങ്ങളില്‍ വേദി പങ്കിടും പോലെയല്ല വിവാഹം പോലെയുള്ള മനുഷ്യസഹജമായ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന്‌ വി.എസ്‌ പറഞ്ഞു. ഇക്കാര്യത്തിനു മറ്റു വാഖ്യാനങ്ങളൊന്നും നല്‍കേണ്ടതില്ല.
വിവാഹ വേദിയില്‍ പ്രസംഗിച്ച മദനി കോടതിയെ വിമര്‍ശിച്ചുണ്ടോ എന്ന കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന്‌ വി.എസ്‌. പറഞ്ഞു. ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായോ എന്ന കാര്യം ഇന്റലിജന്‍സോ മറ്റ്‌ ഏജന്‍സികളോ പരിശോധിക്കണം. ഇതേ കാര്യമുന്നയിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരനും രംഗത്തെത്തി. രാജ്യദ്രോഹക്കുറ്റമാണ്‌ മദനി വിവാഹവേദിയില്‍ നടത്തിയതെന്നും മദനിയുടെ ജാമ്യം റദ്ദാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.