മൃഗം പിടിയില്‍

single-img
8 March 2013

Jazimപിഞ്ചുകുഞ്ഞിനെ കാമപൂര്‍ത്തീകരണത്തിന് വിധേയനാക്കിയ മൃഗജന്മം പോലീസ്പിടിയിലായി. തിരൂരില്‍ അമ്മയോടൊപ്പം കടവരാന്തയില്‍ ഉറങ്ങിക്കിടന്ന നാടോടി കുടുംബത്തിലെ മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിം ആണ് പിടിയിലായത്. റെയില്‍വേസ്റ്റേഷനിലും നഗരത്തിലെ മറ്റു നഗര കേന്ദ്രങ്ങളിലും പോക്കറ്റടിയും പിടിച്ചുപറിയുമുള്‍പ്പടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് 22 വയസുകാരനായ ജാസിം. സംഭവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നു കിട്ടിയ സൂചനയനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. നേരത്തെ, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് അടക്കം നിരവധി സ്ത്രീകളോട് ജാസിം മോശമായി പെരുമാറിയിട്ടുണ്ട്. പോക്കറ്റടിയും സ്ത്രീകളോട് മോശമായി പെരുമാറിയതുമടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടി ഇപ്പോഴും കഴിയുന്നത്. കുട്ടിക്ക് ഇപ്പോള്‍ മറ്റുളളവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പുറംതളളിയ മലദ്വാരം ശസ്ത്രക്രിയയിലൂടെ പൂര്‍വ സ്ഥിതിയിലാക്കിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.