ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിന് ഫ്‌ളാറ്റ് നല്കും

single-img
8 March 2013

delhi-rape-crisisബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിനു തലസ്ഥാനത്ത് ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള പുതിയ വലിയ എച്ച്‌ഐജി ഫ്‌ളാറ്റ് സൗജന്യമായി നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹി സര്‍ക്കാരാണു ഫ്‌ളാറ്റിന്റെ തുക ചെലവഴിക്കുക. മുന്‍ഗണനാക്രമം പാലിക്കാതെ ഫ്‌ളാറ്റ് അനുവദിക്കുന്നതിനായി ഡല്‍ഹി വികസന അഥോറിറ്റിയുടെ നിലവിലുള്ള ചട്ടങ്ങളില്‍ ഇതിനായി പ്രത്യേക ഇളവു വരുത്താനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഡല്‍ഹിയില്‍ തന്നെയാകും പുതിയ ഫ്‌ളാറ്റ് നല്‍കുക. വിശദാംശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നിശ്ചയിക്കും.