തിരൂരില്‍ ബാലികയെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞു

single-img
7 March 2013

തിരൂരില്‍ അമ്മയ്‌ക്കൊപ്പം കടവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതി ഉടനെ പിടിയിലാകുമെന്നും അദേഹം പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Support Evartha to Save Independent journalism

ചൊവ്വാഴ്ച രാവിലെയാണ് മാരക മുറിവുകളുമായി അവശയായ കുട്ടിയെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിന്റെ കുളിമുറിയുടെ പുറകില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവുമായി ബന്ധപ്പെട്ട് പതിനഞ്ചിലധികം പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.